ക്ഷീരകർഷക ക്ഷേമ പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണം
മാനന്തവാടി:
ഒരാൾക്ക് ഒരു ക്ഷേമ പെൻഷൻ എന്ന സർക്കാർ നയം ക്ഷീരകർഷകർക്ക് ബാധകമാക്കരുതെന്നും, ക്ഷീരകർഷകർ നൽകുന്ന പാലിന്റെ വിലയിൽ നിന്നും അംശാദായം ഇപ്പോഴും ഈടാക്കുന്ന സാഹചര്യത്തിൽ ക്ഷീര കർഷക പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണമെന്നും ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.ജയപ്രകാശ് വരവ് ചെലവ് കണക്കും, പുതിയ ബഡ്ജറ്റും അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനുള്ള ക്യാഷ് അവാർഡിന് മിനി ബാബുവും, ഗുണനിലവാരമുള്ള പാൽ അളന്നതിനുള്ള പുരസ്കാരം സാറാ പള്ളിപ്പാടനും, എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ക്ഷീരകർഷകരുടെ മക്കൾക്കുള്ള പുരസ്കാരം അഭിലാഷ് വർഗീസ്, അഷിത, ശരണ്യ എന്നിവർ സംഘം പ്രസിഡണ്ടിൽ നിന്നും ഏറ്റു വാങ്ങി.
സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ചോക്ക് നിർമാണത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്ഷീരകർഷകരുടെ മക്കളായ അഭിനന്ദ് ജോസ്, ബെനീറ്റ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.എം.മധുസൂദനൻ , നിർമല മാത്യു, പി.സി.മാത്യു, കെ.എം.ഷിനോജ്, ടി.കെ.സുരേന്ദ്രൻ, ജെസ്സി ഷാജി, പ്രസംഗിച്ചു.
Leave a Reply