താമരശ്ശേരി:കേരള  കർഷകൻ കർഷകരുടെ ശബ്ദമാണന്ന് കാർഷിക സെമിനാർ.
കേരള കർഷക ക്ഷേമ വകപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കർഷകൻ മാസികാ ചർച്ചാവേദിയും കാർഷിക സെമിനാറും എളേറ്റിൽ കിഴക്കോത്ത് കൃഷി ഭവനിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എം എ .ഗഫൂർ മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ, മെമ്പർ കെ.പി.റജീന എന്നിവർ ആശംസകൾ നേർന്നു.ഫാം ഇൻഫർമേഷൻ കോഴിക്കോട് മേഖല അസിസ്റ്റൻറ് ഡയറക്ടർ, അനിത പോൾ പദ്ധതി വിശദീകരണം നടത്തി.
ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, കർഷക പുരോഗതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയവും, കേന്ദ്ര സർക്കാരിന്റെ വികാസ് പീഡിയ വെബ് പോർട്ടലിന്റെ സാധ്യതകളെ കുറിച്ച് ,സംസ്ഥാന കോർഡിനേറ്റർ സി.വി.ഷിബു, മൃഗ സംരംക്ഷണ മേഖലയിലെ സംരംഭ സാധ്യതകളെ കുറിച്ച് ഉണ്ണികുളം വെററിനറി സർജൻ ഡോക്ടർ .പി.കെ. ഷാജിബ്, ജൈവ കൃഷിയിലെ നൂതന സാങ്കേതീക വിദ്യകൾ എന്ന വിഷയത്തെ കുറിച്ച്, പഴയന്നൂർ കൃഷി ഓഫബർ ജോസഫ് തേറാട്ടിൽ എന്നിവരും  ക്ലാസ്സെടുത്തു.
കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ,ആശ എസ്.കുമാർ, സ്വാഗതവും കിഴക്കോത്ത് കൃഷി ഓഫീസർ ടി.കെ. നസീർ നന്ദിയും പറഞ്ഞു.
(Visited 58 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *