തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറി വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം വ്യാപകമായി കണ്ടു വരുന്നു. രോഗ ബാധയേറ്റ ചെടികള്‍ പെട്ടെന്നു പച്ചയ്ക്കു തന്നെ വാടി പോകുന്നതായി കാണാം. ഒരു ചില്ലു ഗ്ലാസില്‍ വെള്ളമെടുത്തു അതിലേക്ക് രോഗം ബാധിച്ച ചെടി മുറിച്ചു വെച്ചാല്‍ പുക പോലുള്ള ദ്രാവകം മുറിപ്പാടില്‍ നിന്നും വരുന്നതായി കണ്ടാല്‍ ബാക്റ്റീരിയല്‍ വാട്ടം ആണെന്ന് ഉറപ്പിക്കാവുന്നതാണ്. രോഗത്തെ പ്രതിരോധിക്കുന്നതിനായി തൈകള്‍ നടുമ്പോള്‍ സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നടാന്‍ ശ്രദ്ധിക്കുക. രോഗം ബാധിച്ചാല്‍ 1 % ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 3 ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 6 ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിന്‍ 15 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇവയിലേതെങ്കിലും ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
Tuesday, 31st January 2023
Leave a Reply