Thursday, 12th December 2024
 

 കൽപ്പറ്റ: കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം 24-ന് നടക്കും. വീഡിയോ കോൺഫറൻസിലൂടെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് തൽസമയം വെബ്കാസ്റ്റ് ചെയ്യും. പരിപാടി വീക്ഷിക്കാൻ ഐ.സി. എ.ആർ. രാജ്യത്തെ എല്ലാ കൃഷി വിജ്ഞാൻ കേന്ദ്രയിലും  സൗകര്യമൊരുക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  വയനാട്ടിൽ അമ്പലവയൽ കെ .വി.കെ.യിൽ ഇതിനുള്ള സൗകര്യമുണ്ട്. ഉദ്യോസ്ഥരും കർഷകരും അടക്കം ഏകദേശം മുന്നൂറോളം പേർക്കാണ് സൗകര്യം . രാവിലെ 10. 30 മുതൽ അര മണിക്കൂർ പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തും. 11 മണിക്ക് മൻ കി ബാത്തിന് ശേഷം 11.30 മുതൽ 12.30 വരെയാണ് പ്രധാൻ മാന്തി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *