
വൈത്തിരി: മത്സ്യ കര്‍ഷക ദിനാചരണം വയനാട് ജില്ലയില്‍ ജൂലൈ 10ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. ബത്തേരി എംഎല്‍എ ശ്രീ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ അധ്യക്ഷയാവും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി കര്‍ഷകരെ ആദരിക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍ ലൈവ് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ഫിഷറീസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും കര്‍ഷകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുകയും തുടര്‍ന്ന് മത്സ്യകൃഷി സംബന്ധിച്ചുള്ള സെമിനാറും നടക്കും. ജീവനുള്ള മത്സ്യങ്ങളുടെ വില്‍പ്പനയും പരിപാടിുടെ ഭാഗമായി ഒരുക്കും. നിലവിലുള്ള മത്സ്യ കര്‍ഷകരും പുതുതായി മത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്‍റ് ഡയരക്ടര്‍ അഭ്യര്‍ത്ഥിച്ചു…
Leave a Reply