ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും രണ്ട് (2) മാസം പ്രായമുളള കരിങ്കോഴി, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേരും ഫോണ്‍ നമ്പരും നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
കേരള സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡക്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓണത്തിനോടനുബന്ധിച്ച് അച്ചടിച്ചതും അല്ലാത്തതുമായ തുണിസഞ്ചികള്‍ വാങ്ങുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള വിതരണക്കാര്‍/നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 16-ന് (16/08/2022) വൈകുന്നേരം 4 മണിക്ക് മുമ്പായി സീല്‍ ചെയ്ത കവറുകളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം, പൂജപ്പുര, ഉദയഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഓഫീസുമായോ, 0471-2359651, 2359477 എന്നീ ഫോണ്‍ നമ്പരുകളിലോ …
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 11) രാവിലെ 11 മണിക്ക് ഔഷധ സസ്യകൃഷി – സാധ്യതകള്‍ എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
* പച്ചക്കറി വിളകളിലെ മഴക്കാല ജന്യ കുമിള്‍ രോഗങ്ങളായ മൂടുചീയല്‍, തൈചീയല്‍ തുടങ്ങിയവയ്‌ക്കെതിരെ മുന്‍കരുതലായി രണ്ടാഴ്ച ഇടവേളകളിലായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി ഇലകളില്‍ തളിക്കുകയും, വിത്ത്/തൈകള്‍ എന്നിവ നടുമ്പോള്‍ ലായനിയില്‍ മുക്കി വെച്ച ശേഷം നടുകയും ചെയ്യുക. കൂടാതെ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം ചുവട്ടില്‍ നല്‍കുന്നത് രോഗപ്രതിരോധ ശേഷി …