Tuesday, 29th April 2025

* പച്ചക്കറി വിളകളിലെ മഴക്കാല ജന്യ കുമിള്‍ രോഗങ്ങളായ മൂടുചീയല്‍, തൈചീയല്‍ തുടങ്ങിയവയ്‌ക്കെതിരെ മുന്‍കരുതലായി രണ്ടാഴ്ച ഇടവേളകളിലായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി ഇലകളില്‍ തളിക്കുകയും, വിത്ത്/തൈകള്‍ എന്നിവ നടുമ്പോള്‍ ലായനിയില്‍ മുക്കി വെച്ച ശേഷം നടുകയും ചെയ്യുക. കൂടാതെ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം ചുവട്ടില്‍ നല്‍കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
* രോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഒരു ശതമാനം (1%) ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 3 ഗ്രാം കോപ്പര്‍ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുകയും ചെയ്യാവുന്നതാണ്.
* മരുന്ന് തളി തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രം അനുവര്‍ത്തിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലത്ത് മരുന്ന് തളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മരുന്നിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പശ (റോസിന്‍, സാന്‍ഡോ വിറ്റ് തുടങ്ങിയവ) ചേര്‍ക്കാവുന്നതാണ്.
* വെള്ളരി വര്‍ഗ വിളകളില്‍ കോപ്പര്‍ കലര്‍ന്ന മരുന്ന് തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9446093329, 9778764946 , എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *