ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30 മുതല്‍ 31 വരെയുള്ള 2 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍ കൃഷി പരിശീലനം എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ഓച്ചിറ പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ,കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ അതാത് ബ്‌ളോക്ക് ക്ഷീര വികസന ആഫീസര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 20/- രൂപ. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ 2023 ഒക്ടോബര്‍ 28 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8089391209, 04762698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അര്‍ഹമായ ടി എ യും ഡി എ യും ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ് .
Thursday, 12th December 2024
Leave a Reply