തിരുവനന്തപുരം ലൈവ്സ്റ്റോക്ക് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നായ പിടുത്തത്തിൽ (ഡോഗ് catching) ട്രെയിനിംഗ് നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെന്ററിലും തിരുവനന്തപുരം കോർപറേഷന്റെ പേട്ട എബിസി സെന്ററിലും വച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി (26, 27) കുടുംബശ്രീയിലെ പതിനൊന്ന് പേർക്കാണ് ഡോഗ് ക്യാച്ചിങ്ങ്, ആനിമൽ വെൽഫെയർ ആക്ട് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകിയത്.ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയ ഈ പരിശീലനാർഥികളുടെ സേവനം ഇനി മുതൽ തെരുവുനായ്ക്കളെ പിടിയ്ക്കുന്നതിനായി പ്രയോജനപ്പെടുത്തും.. ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്ത ലിസ്റ്റിൽ ഉള്ളവർക്ക് വരും ദിവസങ്ങളിലും മൃഗസംരക്ഷണ വകുപ്പ് പരിശീലനം തുടരുന്നതാണ്.പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൽ.എം.ടി.സി പ്രിൻസിപ്പൽ ട്രയിനിംഗ് ഓഫീസർ ഡോ.റെയ്നി ജോസഫ് ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.എം ബീന ബീവി എന്നിവർ നടത്തി.
Saturday, 7th September 2024
Leave a Reply