ബോധവല്കരണ ക്ലാസ് നടത്തി
ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്കായി നടത്തിയ ബോധവല്കരണ ക്ലാസ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന് ഉദ്ഘാടനം ചെയ്തു. സേലം സെറികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന് ശാസ്ത്രജ്ഞ ദാഹിറ ബീവി അധ്യക്ഷത വഹിച്ചു. സെമിനാറില്‍ സെറികര്ച്ചര് മേഖലയിലെ ഏറ്റവും പുതിയ സങ്കേതങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി.മജീദ്, വേണുഗോപാലന്‍ പിള്ള, കെ.രാജേഷ്, കെ. സരള, പി.കെ.അബ്ദുള്‍ സലീം എന്നിവര്‍ സംസാരിച്ചു.
Leave a Reply