പി.എം കിസാന്‍ പദ്ധതിയില്‍ നല്കിയ പേരും ആധാര്‍ കാര്‍ഡിലെ പേരും തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ തുടര്‍ന്നുളള ആനുകൂല്യം തടഞ്ഞിരിക്കുന്നതിനായി എസ് എം എസ് സന്ദേശം ലഭിച്ച എല്ലാകര്ഷാകരും ആധാര്‍ കാര്‍ഡ് സഹിതം അതാതു കൃഷിഭവനുകളുമായി ബന്ധപ്പെട്ടു പി.എം.കിസാന്‍ പോര്‍ട്ടലില്‍ വേണ്ട തിരുത്തരുകള് വരുത്തേണ്ടതാണ്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായ കര്‍ഷകര്‍ക്ക് പിഎം. കിസാന്‍ വെബ്സൈറ്റിലെ ഫാര്‍മേഴ്സ് കോര്ണര്വഴി സ്വന്തമായും, അല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയും തിരുത്തലുകള്‍ വരുത്താവുന്നതാണ്. ആനുകൂല്യം താത്കാലികമായി തടഞ്ഞുവച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിലെ പേരുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ 2020 മാര്‍ച്ച് 10 നകം ചെയ്യണമെന്ന് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ അറിയിക്കുന്നു.
ഇതോടൊപ്പം എംഎം കിസാന്‍ പദ്ധതിയില്‍ പുതുതായി സ്വയം രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ രജിസ്ട്രേഷന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായി അതാത് കൃഷിഭവനുകളില്‍ ഹാജരാക്കേണ്ടതാണ്.
Leave a Reply