നട്ട് നാലു മാസം പ്രായമായ പാളയന്‍ കോടന്‍ വാഴയ്ക്ക് യൂറിയ, മസ്സൂറിഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങള്‍ യഥാക്രമം 110, 278, 335 ഗ്രാം വീതവും നേന്ത്രനല്ലാത്ത മറ്റിനങ്ങള്‍ക്ക് 200, 500, 300 ഗ്രാം വീതവും നല്‍കുക. ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം കണ്ടാലുടന്‍ രോഗം കൂടുതലുള്ള ഇലകള്‍ മുറിച്ച് മാറ്റി നശിപ്പിക്കുന്നത് രോഗം പടരാതിരിക്കാന്‍ സഹായിക്കും. പിന്നീട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ രണ്ടു ഭാഗത്തും വീഴത്തക്കവണ്ണം തളിക്കണം. രോഗം രൂക്ഷമാണെങ്കില്‍ രോഗബാധയേറ്റ ഇലകള്‍ വെട്ടി മാറ്റിയ ശേഷം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ ‘ബാവിസ്റ്റിന്‍’ എന്ന കുമിള്‍ നാശിനി 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് എന്നിവയിലൊന്ന് ഇലയുടെ രണ്ടു വശത്തും വീഴത്തക്കവണ്ണം തളിച്ചു കൊടുക്കുക.
Monday, 20th March 2023
Leave a Reply