വയനാട്
ജില്ലയില്‍ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്‌കീം നടപ്പിലാക്കുമെന്ന് എ.ഡി.എം തങ്കച്ചന്‍ ആന്റണി അറിയിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനവകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുക. പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തികസഹായം ലഭിച്ച അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ഈമാസം 24 നകം നിബന്ധനകള്‍ക്ക് വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും. ഡയറി, മൃഗസംരക്ഷണം, മത്സ്യബന്ധനം, എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെ.സി.സി വായ്പ ലഭ്യമാണ്. അര്‍ഹരായ കര്‍ഷകര്‍ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടണം.
മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 4 ശതമാനം പലിശയില്‍ ലഭിക്കും. 1.60 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍ മുഖേന വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ കിസാന്‍ സമ്മാന്‍നിധി യോജനയുടെ ആനുകൂല്യം ലഭ്യമാക്കുന്ന ബാങ്ക് ശാഖയില്‍ വായ്പ്പക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Leave a Reply