Thursday, 12th December 2024

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26, 27 (ജൂലൈ 26,27) തീയതികളില്‍ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ടി.എ.യും ഡി.എ.യും ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളള പരിശീലനാര്‍ത്ഥികള്‍ ഈ മാസം 25-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8075028868, 9947775978, 0476-2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *