- തുടര്‍ച്ചയായ മഴയും മൂടികെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. അതിനാല്‍ ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാര്‍ഡ് വീതം, ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തിവെക്കുക. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ 2 മില്ലി ഫ്‌ളൂബെന്‍ഡയാമിഡ് 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തളിക്കുക.
- ചെറുമാവുകളില്‍ കുമിള്‍ബാധ മൂലമുളള കൊമ്പുണക്കം പ്രധാന രോഗമാണ്. ഉണങ്ങിയ ചില്ലയുടെ ചുവടറ്റത്തുളള കമ്പ് പരിശോധിച്ചാല്‍ കുമിള്‍ ബാധമൂലമുളള നിറവ്യത്യാസം കാണാം. അതിനു താഴെ വച്ച് കേടു വന്ന കമ്പ് മുറിച്ചു മാറ്റിയതിനു ശേഷം മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേയ്ക്കണം. മുറിച്ചു മാറ്റിയ കമ്പുകളും ഉണങ്ങിയ ഇലകളും തീയിട്ടു നശിപ്പിക്കണം.
Leave a Reply