മഴക്കാലത്ത് ഇഞ്ചിയെ ബാധിക്കുന്ന ഒരു രോഗമാണ് പച്ചവാട്ടം. ഇതിനെതിരെ കൃഷിയിടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുകയും തടങ്ങളില്‍ രോഗബാധ കണ്ടാലുടന്‍ രോഗബാധിതരായ ചെടികള്‍ അവയുടെ ചുവട്ടിലെ മണ്ണോടെ പിഴുത് മാറ്റുകയും ചെയ്യണം. ഇതിന് ശേഷം വാരങ്ങളില്‍ കുമ്മായം വിതറണം. ഒരാഴ്ച കഴിഞ്ഞ് ഒരുകിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോഗ്രാം മണലുമായി ചേര്‍ത്ത് വാരങ്ങളില്‍ ഇട്ട് കൊടുക്കേണ്ടതാണ്.
Leave a Reply