Thursday, 12th December 2024

കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പിഎം കുസും കോംപോണേന്റ് ബി യുടെ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന നടത്താവുന്നതാണ്. ഈ പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു. ഈ പദ്ധതിയില്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം (കേന്ദ്ര-സംസ്ഥാന സബ്‌സിഡി) വരെ ആനുകൂല്യം നല്‍കുന്നുണ്ട്. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. കൂടാതെ പി.എം കുസും കോംപോണേന്റ് സി പ്രകാരം കാര്‍ഷിക കണക്ഷനോടു കൂടിയ പമ്പുകള്‍ സൗരോര്‍ജ്ജവല്‍ക്കരിക്കുന്നു. ഇതില്‍ കര്‍ഷകന്റെ വൈദ്യുത ബില്ല് കുറച്ചുകൊണ്ടു വരുകയും അധിക വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഗ്രിഡിലേക്കു നല്‍കി പൈസ ലഭിക്കുകയും ചെയ്യും. പമ്പുകള്‍ സൗരോര്‍ജ്ജവല്‍ക്കരിക്കുന്നതിനും 60 ശതമാനം (കേന്ദ്ര-സംസ്ഥാന സബ്‌സിഡി) വരെ ആനുകൂല്യം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119401 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *