Friday, 13th December 2024
 സി.വി.ഷിബു.

കൽപ്പറ്റ:

പഴങ്ങൾ ആഹാരക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാലഘട്ടമാണിത്.  ഓരോ ഫലത്തിനും അതിന്റേതായ സ്വാദും മണവും ഔഷധഗുണവും ഉണ്ട് . നമ്മുടെ ആഹാരത്തിന്റെ രീതി തന്നെ മറ്റു രാജ്യങ്ങളിൽ ഉള്ളവരുടേതുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര വ്യത്യസ്ഥമാണ് . നമുക്ക് ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ പുരി , ദോശ പൊറോട്ട , ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെയാണ് എന്നാൽ വികസിത രാജ്യങ്ങളിൽ അവർ കൂടുതായി ഉപയോഗിക്കുന്നത് പഴവർഗങ്ങളാണ് . ഫലവൃക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റ് പുതിയ പദ്ധതിയായ " ഫ്രൂട്ട് വില്ലേജ് ' പദ്ധതി നടപ്പിലാക്കി വരികയാണ് . പ്രധാനമായും ലിച്ചി , അവക്കാഡോ , മങ്കോസ്റ്റിൻ , പപ്പായ പാഷൻ ഫ്രുട്ട് എന്നിവയ്ക്ക് ഊന്നൽക്കൊടുത്തുകൊണ്ട് കയറ്റുമതിയും ആഭ്യന്തര ഉപയോഗവും വർധിപ്പിക്കുന്നതിനോടൊപ്പം ഫലവൃക്ഷങ്ങളുടെ വിസ്തൃതി വർധിപ്പിക്കുക , രാസകീടനാശിനികൾ ഇല്ലാത്ത പഴങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക ഉയർന്ന് വിപണിമൂല്യം ഉള്ള ഫലവൃക്ഷങ്ങൾ കൃഷി ചെയ്ത് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാൻ സഹായിക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ .നമുക്ക് പരിചയമുള്ള ചക്ക , മാങ്ങ , പേര നാരങ്ങ എന്നിവയിൽ നിന്നും മാറി മേൽ പറഞ്ഞയിനം പഴവർഗങ്ങളുടെ ഉന്നമനത്തിനാണ് ഊന്നൽ കൊടുക്കുന്നത് . കാലാവസ്ഥക്കൊണ്ടും മറ്റു കാരണങ്ങളാലും പ്രസ്തുത കൃഷികൾക്കായി പ്രധാനമായും തെരെഞ്ഞെടുത്തിരിക്കുന്നത് വയനാടിനേയാണ് . എന്നാൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ കിരൺ  ഫാം ഉടമ  കിരൺ സി വ്യത്യസ്ഥനാവുന്നത് നമുക്ക് തീരെ അറിവില്ലാത്ത വിദേശരാജ്യങ്ങളിലെ ഫലവൃക്ഷങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് . അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിലെ കൃഷിവകുപ്പിന്റെ ഹോട്ടികൾച്ചർ മിഷന്റെ സ്റ്റാളിൽ വ്യത്യസ്ഥങ്ങളായ നാൽപ്പതോളം ഫലങ്ങളെ പരിചയപ്പെടുത്തുകയാണ് കിരൺ , ജംഗിൾ സോപ്പ് ( ആഫ്രിക്ക ) , ജബോട്ടിക്കാബ ( ബ്രസീൽ , മക്സാമിയനട്ട് ഓസ്ട്രേലിയ മാമി സപ്പോട്ട ( അമേരിക്ക ) വൈറ്റ് കൊക്കോ ( സൌത്ത് അമേരിക്ക ) ഗൂമി ചാമ ( ( ബ്രസീൽ ) ഡേവിഡ് സൺ പ്ലം ന്യൂ സൌത്ത് വേൽ ) , ബ്ലാക്ക് സപ്പോട്ട ( മെക്സിക്കോ ) , കട്ട്നട്ട് ( ഓസ്ട്രേലിയ ) , വാംപി ( സൌത്ത് ഈസ്റ്റ് ഏഷ്യാ ) എന്നിവ ഇവയിൽ ചിലതാണ് . നിലവിൽ നാൽപതോളം ഇനങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് . എന്നാൽ കിരണിന്റെ ശേഖരത്തിൽ ഇറക്കുമതി ചെയ്ത അഞ്ഞൂറിൽ കൂടുതൽ ഇനങ്ങളുണ്ട് . അവയെകുറിച്ചുള്ള ബോധവൽക്കരണത്തിനും പ്രചാരണത്തിനുമായി ശ്രമിച്ചുവരുകയാണ് കിരൺ . കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :9847321500.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *