Thursday, 12th December 2024
കൽപ്പറ്റ: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ പ്രവർത്തനം തുടങ്ങി. വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രമാണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. 

    2022 ഓട് കൂടി  ജില്ലയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാൺ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള രണ്ട് മാസക്കാലയളവിൽ  വിവിധ പരിപാടികൾ നടത്തും. 
    നൂതന കാർഷിക സാങ്കേതിക വിദ്യകൾ, അനുബന്ധ പദ്ധതികൾ എന്നിവയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകും. കൃഷി വകുപ്പ് , മണ്ണ് സംരംക്ഷണ വകുപ്പ് , മൃഗ സംരംക്ഷണ വകുപ്പ് , ആത്മ എന്നിവയുമായി സഹകരിച്ച്  പത്തിന കർമ്മ പദ്ധതി കാർഷിക അനുബന്ധ മേഖലയിൽ നടപ്പാക്കും. 
      വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളിൽ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ  വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. 
      പൊഴുതന ഗ്രാമ പഞ്ചായത്തിൽ പരിപാടിയുടെ ഉദ്ഘാടനം എൻ.സി. പ്രസാദ് നിർവ്വഹിച്ചു. അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.. എൻ.ഇ. സഫിയ  അധ്യക്ഷത വഹിച്ചു.  ആട് വളർത്തൽ എന്ന വിഷയത്തിൽ  ജില്ലാ മൃഗസംരക്ഷണ വകുപ്പ്  ഓഫീസർ ഡോ: മീരാ മോഹൻദാസ് ക്ലാസ്സെടുത്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *