കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ പോകേണ്ടി വന്ന ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. ക്ഷീര കര്‍ഷകനായ മാത്യു അപ്പച്ചന് നല്കി നിര്‍വഹിച്ചു. ജില്ലയ്ക്ക് ആദ്യഘട്ടമായി അനുവദിച്ച 58,57,600 രൂപ ഉപയോഗിച്ച് വയനാട്ടിലെ 892 കര്‍ഷകരുടെ 2092 ഉരുക്കള്‍ക്ക് തീറ്റ ലഭ്യമാക്കുമെന്ന് പദ്ധതി വിശദീകരിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.ആര്.പ്രദീപ്കുമാര്‍ അറിയിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എന്‍.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊഴുതന വെറ്ററിനറി സര്ജന് ഡോ.സീന സ്വാഗതവും, ബ്ലോക്ക് പഞ്ചായത്തംഗം എം.സെയിദ് ആശംസയും, പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുന്ദരരാജന് നന്ദിയും പറഞ്ഞു.
Also read:
കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തിൽ പെരുന്തട്ട ഗവ. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം
വളർത്തുമൃഗങ്ങൾക്ക് ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്...
വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം തുടങ്ങി; 27 ഇനം കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാം
കേരളത്തിലെ പുഷ്പകൃഷിയുടെ വികാസത്തിനായി സാങ്കേതിക സഹായങ്ങൾ നൽകാമെന്ന് സിക്കിം
Leave a Reply