സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസ൯സ് വ്യവസ്ഥകൾ പാലിക്കാതെ വീടുകളിലും മറ്റും നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാ൯ പഞ്ചായത്തുകളോട് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരല്ലാതെ ഒരാളും നായകളെ വളർത്താൻ പാടുള്ളതല്ല. കൂടാതെ വീടുകളിൽ വളർത്തുന്ന എല്ലാ നായകൾക്കും …