റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ 16-ന് റബ്ബര്‍ബോര്‍ഡ് ഒരു ‘വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ പുതിയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് റബ്ബര്‍ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ (വിടിഎഫ്) പോര്‍ട്ടലായ https://vtf.rubberboard.org.in/rubberboard-ല്‍ മീറ്റ് സംഘടിപ്പിക്കുന്നത്്. മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിടിഎഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റ്രേഷനുവേണ്ട അപേക്ഷയും ഉത്പന്നങ്ങളുടെ ലിസ്റ്റും vtf2021@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുകയോ ചെയ്യാം.
Thursday, 12th December 2024
Leave a Reply