കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിംഗ്, എക്‌സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് നാളെ കൂടെ (ജൂലൈ 24 വരെ ) www.keralaagriculture.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.. അഗ്രിക്കള്‍ച്ചര്‍ വി.എച്ച്.എസിപൂര്‍ത്തിയാക്കിയവര്‍ക്കും, അഗ്രികള്‍ച്ചര്‍, ഓര്‍ഗാനിക്ക് ഫാമിംഗ് എന്നിവയില്‍ ഏതെങ്കിലും ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 01-08-2022 ന് 18 വയസ്സിനും 41 വയസ്സിനും ഇടയില്‍ പ്രായപരിധിയി ഉള്ളവരായിരിക്കണം അപേക്ഷകര്‍. പ്രോത്സാഹനമായി പ്രതിമാസം 2500 രൂപ വീതം നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അതാതുകൃഷി ഭവനുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply