Thursday, 12th December 2024

മാനന്തവാടി;കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജില്ലയിലുണ്ടായ പ്രളയത്തില്‍ സര്‍വ്വതും നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കണക്കാക്കിയ നഷ്ടപരിഹാരം പോലും ലഭ്യമാവാത്തതിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഫ്ആര്‍എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2018 ലുണ്ടായ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരുടെ മുഴുവന്‍ തുകയും ഇനിയും നല്‍കിയിട്ടില്ല.2019 ലെ നഷ്ടം സംഭവിച്ചവരുടെ കണക്കെടുക്കുപ്പ് കൃഷിഭാവനിലൂടെ നടത്തിയപ്പോള്‍ തന്നെ ചുരുങ്ങിയ തുകമാത്രമാണ് നഷ്ടമായി പരിഗണിച്ചത്. ഈ തുകയാവട്ടെ ഇനിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നടക്കം പ്രളയബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ ധനസമാഹരണം നടത്തിയിരുന്നു.എന്നാല്‍ ഈ തുകയില്‍ നിന്നും കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാവാത്തത് അടിസ്ഥാന വിഭാഗമായ കര്‍ഷകരോടുള്ള അവഗണനയാണ്.കര്‍ഷകതൊഴിലാളിപെന്‍ഷന്‍ കഴിഞ്ഞ കുറെ മാസങ്ങളായി വിതരണം ചെയ്യുന്നില്ല.കര്‍ഷകരെ രണ്ടാംതരം പൗരന്മാരായി കാണുന്ന സമീപനം സര്‍ക്കാരുകള്‍ ഉപേക്ഷിക്കണം.സഹകരണ സ്ഥാപനങ്ങളും ഫെഡറല്‍ ബേങ്കും നടത്തുന്ന വായ്പാ അദാലത്തുകള്‍ പ്രഹസനമായിമാറുകയാണ്.പ്രളയ നഷ്ടം സംഭവിച്ച് കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഈ മാസം 16 ന് രാവിലെ 11 മണിക്ക് ജില്ലാ കൃഷി ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും മുഴുവന്‍ കര്‍ഷകരും പങ്കെടുക്കണെന്നും ഭാരവാഹികള്‍ അറിയിച്ചു.എന്‍ ജെ ചാക്കോ,ടി ഇബ്രാഹിം,എ എന്‍ മുകുന്ദന്‍,വിദ്യാധരന്‍ വൈദ്യര്‍,അപ്പച്ചന്‍ ചീങ്കല്ല് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *