Monday, 29th May 2023
കൃഷി വകുപ്പ് വൈഗ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.

കൽപ്പറ്റ: കേരള കൃഷി വകുപ്പ് വൈഗ 2018 മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ അബ്ദുൾ ഖാദർ എം.എൽ.എ. യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അവാർഡുകൾ വിതരണം ചെയ്തു അച്ചടി- ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമ വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഓൺലൈൻ വിഭാഗത്തിൽ വയനാട്ടിൽ കേരള ഭൂഷണം ബ്യൂറോ ചീഫ്  സി.വി.ഷിബു ഉൾപ്പടെയുള്ള പതിനൊന്ന് പേരാണ് മന്ത്രിയിൽ നിന്ന് അവാർഡ്  ഏറ്റുവാങ്ങിയത്. അടുത്ത വർഷം മുതൽ അവാർഡ് തുക വർദ്ധിപ്പിക്കുമെന്നും  ദൃശ്യമാധ്യമ വിഭാഗത്തിൽ പ്രാദേശിക ചാനലുകൾക്ക്  പ്രത്യേക പുരസ്കാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും  കൃഷി വകുപ്പുദ്യോഗസ്ഥരും  ചടങ്ങിൽ പങ്കെടുത്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *