കേരളത്തില്‍ നാളികേരത്തിന് വിലയിടിവ് ഉണ്ടായ സാഹചര്യത്തില്‍ കിലോയ്ക്ക് 32 രൂപ നിരക്കില്‍ കേരഫെഡ് വഴി ജനുവരി 5 മുതല്‍ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുവാന്‍ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുളള സംഭരണകേന്ദ്രങ്ങളിലാണ് കേരഫെഡ് തുടക്കത്തില്‍ സംഭരണം ആരംഭിക്കുക. കൃഷിഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചെറുകിട കര്‍ഷകരില്‍ നിന്നും തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലായിരിക്കും സംഭരണം നടത്തുക. രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് കേരഫെഡ് കേന്ദ്രങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുക. സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിക്കുന്ന രീതിയിലാണ് ക്രമീകരണം.
Leave a Reply