കൽപ്പറ്റ: മാലിന്യ സംസ്കരണം വലിയ പ്രശ്നമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉറവിട മാലിന്യ സംസ്കരണത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പിലാക്കുന്ന അടുക്കള യൂണിറ്റ് ശ്രദ്ധേയമാകുന്നു. മൂന്ന് തട്ടുകളുള്ള പ്ലാസ്റ്റിക് ബക്കറ്റുകളാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നത്. ബയോ ക്ലീൻ ആന്റ് ഗ്രോ കമ്പോസ്റ്റർ എന്നാണ് യൂണിറ്റിന്റെ പേര്. അടുക്കള മാലിന്യങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഈ ബിന്നുകളിൽ നിക്ഷേപിച്ചാൽ ഒരു മാസം കൊണ്ട് ജൈവവളമായി തിരികെ ലഭിക്കും. ബിന്നുകൾക്ക് അടിയിൽ സൂഷ്മാണുക്കൾ അടങ്ങിയ ചകിരി ചോർ നിക്ഷേപിക്കും. അതിന് മുകളിലായി മാലിന്യം ഇടാം. മുകളിലത്തെ ബക്കറ്റ് നിറയുമ്പോൾ ഏറ്റവും താഴേക്ക് മാറ്റും .ഇങ്ങനെ മൂന്ന് ബക്കറ്റുകൾ നിറയുമ്പോൾ ആദ്യം നിറഞ്ഞ ബക്കറ്റിനുള്ളിലെ മാലിന്യം വാളമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. എല്ലാ കൃഷിക്കും ഈ വളം ഉപയോഗിക്കാം.
സൂക്ഷ്മാണുക്കൾ അടങ്ങിയ പത്ത് കിലോ ചകിരി ചോറ് ഉൾപ്പടെ മൂന്ന് ബിൻ അടങ്ങിയ ഒരു യൂണീറ്റിന് 2100 രൂപ മാത്രമാണ് വില. ശാസ്ത്ര സാഹിത്യ പരിഷത്താണ് വയനാട്ടിൽ ഇതിന്റെ വിതരണക്കാർ. വേവിൻ പ്രൊഡ്യുസർ കമ്പനിയുടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് പരിസരത്തെ വേവിൻ ഇക്കോ ഷോപ്പിലും ഇത് ലഭ്യമാണ്. ഫോൺ: 9656587008.
Leave a Reply