ക്ഷീരവികസന വകുപ്പ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്,ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ സംയുക്തമായി നടത്തുന്ന ക്ഷീരസംഗമം ഒക്ടോബർ 28 വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കേരള ഫീഡ്സ്,മിൽമ എന്നിവരുടെ സഹകരണത്തോടെ മണപ്പുറം ക്ഷീരോത്പാദക സംഘത്തിന്റെ ആതിഥേയത്വത്തിൽ മണപ്പുറം -മരോട്ടിക്കൽ കയർ ഫാക്ടറി പരിസരത്താണ് ക്ഷീരസംഗമം നടക്കുക.അരൂർ എം.എൽ.എ ദലീമ ജോജോ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ എം പി എ.എം ആരിഫ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ക്ഷീരവികസന സെമിനാർ, കന്നുകാലി പ്രദർശന മൽസരം, മിൽമ മൃഗസംരക്ഷണ ക്യാമ്പ് ,ക്ഷീര കർഷകരെ ആദരിക്കൽ, തീറ്റപ്പുൽ പ്രദർശനം, സ്കൂൾ കുട്ടികൾക്കുള്ള ക്വിസ്, ചിത്രരചനാ മൽസരം എന്നിവയും നടക്കും.
Leave a Reply