ഷീറ്റുറബ്ബര്‍സംസ്‌കരണത്തിലും ഗുണമേന്മാപാലനത്തിലും റബ്ബര്‍ബോര്‍ഡ് ഏപ്രില്‍ 27 മുതല്‍ 29 വരെ പരിശീലനം നടത്തുന്നു. റബ്ബര്‍പാലിന്റെ ഘടന, ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍, റബ്ബര്‍പാലിന്റെ സാന്ദ്രീകരണം, ബ്ലോക്കുറബ്ബര്‍, എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ്, പെയില്‍ ലാറ്റക്‌സ് ക്രീപ്പ്, സെനക്‌സ്, ഗുണമേന്മാപാലനം, എഫ്‌ളൂവന്റ് ട്രീറ്റ്‌മെന്റ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കുന്ന പരിശീലനത്തിലെ വിഷയങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Leave a Reply