മാനന്തവാടി:
2018 – ലെ മഹാ പ്രളയത്തിൽ
സർവ്വതും നഷ്ടപെട്ടവർ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. മുട്ടക്കോഴിവളർത്തിയും, ആട് വളർത്തിയും, തയ്യൽജോലിയിലൂടെയും, വാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്. മാനന്തവാടിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ് സൊസൈറ്റികാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ഒരുവർഷത്തോളം നീണ്ടുനിന്ന പ്രളയ പുനരധിവാസപദ്ധതി അതിജീവൻ എന്ന പേരിൽ വയനാട്ജില്ലയിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി 06 പ്രളയ ബാധിത പ്രദേശങ്ങൾ കാരിത്താസ് ഗ്രാമംഎന്നപേരിൽ തെരഞ്ഞെടുക്കുകയുംഅവിടങ്ങളിൽ വിവിധങ്ങളായ വരുമാന വർദ്ധകപരിപാടികളും, ഭവന നിർമ്മാണപ്രവർത്തനങ്ങളൂം, കുടിവെള്ള ശുചിത്വപദ്ധതികളും നടപ്പിലാക്കിയിരുന്നു. ഈപദ്ധതിയിൽ ഉൾപ്പെടുത്തി 125 കുടുംബങ്ങൾക്ക്മുട്ടക്കോഴി വളർത്തുന്നതിനും, 150 കുടുംബങ്ങൾക്ക് ആട് വളർത്തുന്നതിനും, 30 കുടുംബങ്ങൾക്ക് ടൈലറിംഗിനും 100 കുടുംബങ്ങൾക്ക് വാർഷിക വിളകൾ കൃഷിചെയ്യുന്നതിനും സാമ്പത്തിക സഹായംനല്കിയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുംമറ്റും കുറച്ചു പേരുടെ കോഴി, ആട് , കൃഷികൾ എന്നിവ വീണ്ടും നശിച്ചുപോയി എങ്കിലുംഎഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ കുടുംബങ്ങളിൽ ഇവ ഇന്ന് നിത്യ വരുമാനം നേടി കൊടുക്കുന്നു. 15 കോഴികുഞ്ഞും ഹൈടെക് കൂടും ആണ് പദ്ധതി സഹായമായിനലികിയെതെങ്കിലും ഇന്ന് ധാരാളംകുടുംബങ്ങൾ ഈ പദ്ധതിവിപുലപ്പെടുത്തിയിട്ടുണ്ട്. 02 ആടുകളെ പദ്ധതിയിൽ നൽകിയത് ഇന്ന് അവയുടെ കുഞ്ഞുങ്ങളോടൊപ്പം വലിയ യൂണിറ്റുകൾ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ഓരോ ഗുണഭോക്താവും ഓരോ ആട്ടിൻകുട്ടികളെ വീതം സഹായം ലഭ്യമാകാത്ത മാറ്റ് പ്രളയ ബാധിതർക്ക് നൽകി വരികയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ്ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ അതീവൻ പദ്ധതി ഇന്ന് പ്രളയ ബാധിതർക്ക് യഥാർത്ഥത്തിൽ അതീവനത്തിന്റെ മാർഗ്ഗമായി മാറിയിരിക്കുന്നു.
Also read:
കാൽ കോടിയുടെ കൃഷി നശിച്ചിട്ടും പിടിച്ചു നിൽക്കുകയാണ് ശശിയേട്ടൻ: അല്ലാതെ പറ്റില്ലല്ലോ?
സ്ക്വാഷുകളില്‍ വ്യത്യസ്തതയൊരുക്കി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം
അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പിറന്നാളിന് മാതളപ്പഴത്തിന്റെ മധുരം.
ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, ഉപന്യാസം മത്സരം
Leave a Reply