Thursday, 12th December 2024
വയനാട് സിറ്റി ക്ളബിന്റ പ്ളാവിൻ തോട്ടം പദ്ധതിയുടെ ഭാഗമായിവയനാട്ടിൽ തൈകൾ നട്ടു തുടങ്ങി.  സംസ്ഥാനത്ത് ആദ്യമായാണ് തനി വിളയായി പ്ളാവ് കൃഷിക്ക് തുടക്കമിടുന്നത്.കൃഷി വകുപ്പിന്റെ സഹകരണവും പദ്ധതിക്കുണ്ട്. ആദ്യഘട്ടമായി ഒരേക്കറിലേറെ സ്ഥലമുള്ള 25 ഓളം കർഷകരുടെ കൃഷിയിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത് .അത്യുദ്പാദക ശേഷിയുള്ള തൈ നടീലിന്റെ ഉദ്ഘാടനം പുൽപ്പള്ളി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർനിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഉഷാകുമാരി, സിറ്റി ക്ളബ് ഭാരവാഹികളായ സി.ഡി ബാബു, ബെന്നി മാത്യു, എൻ.യു.ഉലഹന്നാൻ, കെ.ആർ ജയരാജ്, എൽദോസ് മത്തോക്കിൽ, പി.എ.ഡീവൻസ്, മാത്യു ഉണ്ണിപളളി,ശ്രാവൺ സിറിയക്ക് ,ചാണ്ടി മൈ ലോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

One thought on “കേരളത്തിലാദ്യമായി പ്ലാവ് തനി വിളയായി കൃഷി ചെയ്ത് വയനാട് സിറ്റി ക്ലബ്ബ്”

Leave a Reply

Your email address will not be published. Required fields are marked *