കാപ്പിക്ക് വേണം ഒരു ദേശീയനയം
സി.വി.ഷിബു
കാപ്പി ഉത്പാദനവും ഉപ ഭോഗവും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ദേശീയനയം ആവശ്യമായി വന്നിരി ക്കുകയാണ്. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ മേഖലയിലെ പ്രതിസന്ധി കള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍ , ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദേശീയനയത്തില്‍ മാര്‍ഗ്ഗരേഖയു ണ്ടാകണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായ പ്രത്യേകം കാപ്പിനയം ഉണ്ടെങ്കില്‍ മാത്രമേ ചെറുകിട നാമമാത്ര കര്‍ഷകര്‍ രക്ഷപ്പെടുക യുള്ളൂ. സബ്സിഡികള്‍ മാത്രമല്ല സാങ്കേതിക സഹായങ്ങളും, സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും എക്കാലത്തും ഉണ്ടാകണം. കാപ്പിനയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാ ദിപ്പിക്കുന്ന കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. ഇരുസംസ്ഥാനങ്ങ ളിലേയും ഗവണ്‍മെന്‍റുകള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഉത്പാദന ഉപാധികള്‍, വൈദ്യുതി, ജലസേചന സൗകര്യം, സംസ്കരണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സബ് സിഡി പുനഃസ്ഥാപിക്കണം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പുനഃകൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി യോടു കൂടി പ്രാഥമിക സഹായം നല്‍കണം. ഗുണമേډയുടെ കാര്യ ത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാടന്‍ കാപ്പി അന്തര്‍ദേശീയ തലത്തില്‍ ബ്രാന്‍റ് ചെയ്യുന്നതിന് അനന്തസാധ്യതകളാണുള്ളതെന്ന് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി പറഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ വയനാട് കോഫി ബ്രാന്‍റിംഗിന് സംസ്ഥാനസര്‍ക്കാര്‍ ശ്രമം തുടങ്ങി യിട്ടുണ്ടെന്ന് ധനകാര്യമന്ത്രി ഡോ.തോമ സ് ഐസക്കും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും പറഞ്ഞു. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അന്തര്‍ദേശീയ കാപ്പി ദിനമായ ഒക്ടോബര്‍ ഒന്നിനോടനു ബന്ധിച്ച് മൂന്ന് ഘട്ടങ്ങളിലായി ദേശീയ സെമിനാറും ചര്‍ച്ചയും സംവാദവും നടന്നിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും ആവശ്യങ്ങളും ഉള്‍ ക്കൊള്ളിച്ച് നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയിലെ കര്‍ഷകര്‍ ചേര്‍ന്ന് സംസ്ഥാന ധനകാര്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കോഫീ ബോര്‍ഡും കര്‍ഷ കര്‍ക്ക് നല്ലരീതിയില്‍ പിന്തുണ നല്‍കു ന്നുണ്ട്. മികച്ച രീതിയിലും നൂതനമായ രീതിയിലും കൃഷി ചെയ്യുന്ന കര്‍ഷകരുടെ തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ കര്‍ഷകര്‍ക്ക്അവസരം നല്‍കുക, കാപ്പി കൃഷിയെക്കുറിച്ചുള്ള ബോധവല്‍ ക്കരണ ക്ലാസുകള്‍ നല്‍കുക, മറ്റു കര്‍ഷകരുമായി സംസാരിക്കാനും വിവരങ്ങള്‍ തേടാനുമുള്ള അവസ രങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ സൗകര്യങ്ങള്‍ കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കായി നല്‍കു ന്നുണ്ട്.
ഇതിന് പുറമെ ഓരോ മാസവും കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ഷകരെ അറിയിക്കാറുണ്ട്. കോഫി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വിത്ത് നല്‍കാ റുണ്ട്. ഗുണനിലവാര പരിശോധന, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാ ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനാവ ശ്യമായ സാങ്കേതിക വിദ്യകളെ ക്കുറിച്ചുള്ള വിവരങ്ങള്‍ മുതലായവയും നല്‍കാറുണ്ട്.
കാപ്പിയുടെ ഉറവിടം
875 എ.ഡിയില്‍ എതോപ്യ യിലാണ് കാപ്പി ഉല്‍ഭവിച്ചതൊണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയി’ുള്ളത്. അതിനും മുമ്പ് ഇവിടെ കാപ്പിയു ണ്ടാകാമെന്ന് കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അറബ് രാജ്യമായ യെമനില്‍ കാപ്പി ഉണ്ടായിരുതായി ചരിത്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. യെമനില്‍ നിന്നാണ് മറ്റ് അറേബ്യന്‍ രാജ്യങ്ങളിലേക്ക് കാപ്പി വ്യാപിച്ചത്. ഇന്ത്യയില്‍ 1600കളിലാണ് കാപ്പി എത്തിയത്. മക്കയില്‍ തീര്‍ത്ഥ യാത്രയ്ക്ക് പോയ മുസ്ലിം പണ്ഡിതനായ ബാബ ബുധന്‍ മക്കയില്‍ നിന്ന് മടങ്ങിയപ്പോള്‍ അരയ്ക്കു ചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടുവുവെും ഇത് മൈസൂരിനടുത്തുള്ള ചിക്ക്മംഗ്ലൂരില്‍ ന’ുമുളപ്പിച്ച തായുമാണ് ലഭിക്കു വിവരം. ബാധ ബുധഗിരി എന്ന് അറിയപ്പെടുന്ന ഇവിടെ 1840ല്‍ വ്യാപകമായ തോതില്‍ കാപ്പിത്തോട്ടം ആരംഭിച്ചതായും ചരിത്രം രേഖപ്പെടു ത്തുു. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷി ഇന്ത്യയില്‍ ലാരംഭിക്കുത്. 1910ല്‍ 82205 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കണക്കുകളുണ്ട്. 1970കളില്‍ 68948 മെട്രിക് ടണ്‍ കാപ്പി ഉല്‍പാദനം ഇന്ത്യയിലുണ്ടായിരുന്നു. 90-91ല്‍ 84016ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷി ഉണ്ടായിരുത്. 2001-2002ല്‍ 346995 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കോഫിബോര്‍ഡി ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് 1998-99 കാലയളവില്‍ 210315 മെട്രിക് ട കാപ്പി കയറ്റുമതി ചെയ്തതായും രേഖകളുണ്ട്. ഒരു ഹെക്ടറിന് 711 കിലോഗ്രാമാണ് ശരാശരി കേരളത്തിലെ ഉല്‍പാദനക്ഷ മത. ദേശീയ ശരാശരി ഇത് 1 ഹെക്ടറിന് 826 കിലോഗ്രാമാണ്. ചില വര്‍ഷങ്ങളില്‍ ഇത് 700 കിലോഗ്രാം വരേയായി താഴ്ന്നിട്ടുണ്ട്.
Leave a Reply