Thursday, 12th December 2024

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നാളികേര വികസന ബോര്‍ഡിന്റെ രണ്ട് ബാച്ചുകളുടെ തെങ്ങുകയറ്റ പരിശീലനം കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ് സെന്ററില്‍ വച്ച് 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെയും ഫെബ്രുവരി 12 മുതല്‍ 17 വരെയും തീയതികളില്‍ നടത്തപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് പരിശീലനത്തിന് പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ജനുവരി 9-ന് തിരുവനന്തപുരം, വെള്ളായണി, ആര്‍.ടി.ടി സെന്റില്‍ രാവിലെ 10 മണിക്കും വൈകിട്ട് 5-നും ഇടയ്ക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തെങ്ങുകയറ്റ യന്ത്രം സൗജന്യമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2481763, 9383470314 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *