റബ്ബര്‍പാലിന്റെ ഉണക്കറബ്ബര്‍ (ഡി.ആര്.സി.) നിര്‍ണയം, കുടിവെള്ളത്തിന്റെ ഗുണമേന്മാപരിശോധന, ജൈവ-രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ളള റബ്ബറിന്റെ ഗുണമേന്മാപരിശോധന തുടങ്ങി റബ്ബര്‍ബോര്‍ഡിന്റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറി നല്കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2023 ജൂലൈ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയുടെ ചുമതല വഹിക്കുന്ന സീനിയര്‍ സയന്റിസ്റ്റ് പി.എസ്. സതീശ് ബാബു മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.
Leave a Reply