പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്
ശാസ്ത്രീയ കൃഷിയുടെ കാലമാണിത്. ഓരോ നാടിനും അനുയോജ്യമായ കൃഷിയാണ് നാം അനുവര്‍ത്തിക്കേണ്ടത്. അങ്ങനെയാണ് ചെയ്യുന്നതും. കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശാസ്ത്രീയ കൃഷിരീതിയിലേക്ക് തിരിഞ്ഞിട്ട് കാലമേറെയായി.
അതില്‍ പ്രധാനപ്പെട്ട കൃഷിരീതിയാണ് അക്വാപോണിക്സ് എന്നത്. പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്സ്. …