Friday, 18th October 2024

സുരക്ഷിതമായ പാലുല്‍പാദനം; പരിശീലനം നടത്തും

Published on :

 

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍
അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍
ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ ആഗസ്റ്റ്
മാസം 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് 9447479807, 9496332048 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ
വാട്‌സാപ്പ് ചെയ്‌തോ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ്; ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍
ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന
വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ ് 500 രൂപ.
താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

 …

തെങ്ങിന്‍ തൈകള്‍ വില്‍പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന
കേന്ദ്രത്തില്‍, അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളായ കോമാടന്‍ 130 രൂപ
നിരക്കിലും, WCT 120 രൂപ നിരക്കിലും (മൊത്തം 350 എണ്ണം) വില്‍പനയ്ക്ക് ലഭ്യമാണ്.
ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

 …

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും

Published on :

 

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയില്‍
കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു
ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും
764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. സെപ്റ്റംബര്‍ 11 മുതല്‍ …