Friday, 18th October 2024

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC …

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ്; പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.…

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പിയില്‍ വച്ച് നാളെ (23.08.2024) രാവിലെ 10 മണി മുതല്‍ ‘അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466 2912008, 2212279, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 …

കോഴിക്കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 27 ന് ബിവി 380 കോഴിക്കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍ വില്‍പന ആരംഭിക്കുന്നതാണ്. ബുക്കിങ്ങിനായി 9400483754 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.

 …

വനമിത്ര അവാര്‍ഡ് നല്‍കും

Published on :

 

വനമിത്ര അവാര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. തിരുവനന്തപുരം ജില്ലയിലെ താല്‍പര്യമുള്ള വ്യക്തികള്‍, …

തെങ്ങിന്‍ തൈകള്‍ വില്‍പനക്ക്

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളായ കോമാടന്‍ 130 രൂപ നിരക്കിലും, WCT 120 രൂപ നിരക്കിലും (മൊത്തം 350 എണ്ണം) വില്‍പനക്ക് ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.…