Friday, 18th October 2024

ചിങ്ങം 1ന് മികച്ച കര്‍ഷകരെ ആദരിക്കുന്നു

Published on :

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താ ഭിമുഖ്യത്തില്‍ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ സഹിതം ആഗസ്റ്റ് രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പ് ചെറുന്നിയൂര്‍ കൃഷി ഭവനില്‍ നല്‍കേണ്ടതാണ്.…

‘പൗള്‍ട്രി മാനേജ്‌മെന്റ് (കോഴി, കാട, താറാവ് വളര്‍ത്തല്‍)’:ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പൗള്‍ട്രി മാനേജ്‌മെന്റ് (കോഴി, കാട, താറാവ് വളര്‍ത്തല്‍)’എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 1 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ (രാവിലെ 10 മണി മുതല്‍ 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

തൈകള്‍, പച്ചക്കറികള്‍, ഫലങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി തൈകള്‍, തോട്ടവിള തൈകള്‍, അലങ്കാര ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവ നിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യ വര്‍ദ്ധിത ഭക്ഷ്യ വസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ പച്ചക്കറികളും ഫലങ്ങളും വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 …

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു

Published on :

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ …

കൂര്‍ക്ക കൃഷി

Published on :

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വര്‍ഗവിളയാണ് കൂര്‍ക്ക. കേരളത്തില്‍ പ്രധാനമായും മധ്യകേരളത്തില്‍ ഒരു പ്രധാന മഴക്കാല കിഴങ്ങുവര്‍ക്ഷവിളകൂടിയാണ് കൂര്‍ക്ക. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. ഇതിനായി ഏപ്രില്‍ മാസാവസാനത്തോടുകൂടി കൃഷിപ്പണികള്‍ തുടങ്ങുന്നു. ഇങ്ങനെ ഒരു ഏക്കര്‍ സ്ഥലത്തേയ്ക്ക് നടുന്നതിനാവശ്യമായ തലകള്‍/തണ്ടുകള്‍ ലഭിക്കുന്നതിനായി ഏകദേശം 70 മുതല്‍ 80 കിലോ കിഴങ്ങ് …

കര്‍ഷകരെ ആദരിക്കുന്നു

Published on :

വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി ഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷി ഭവനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 -2280686.…

കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Published on :

കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് (വ്യക്തി / ഗ്രൂപ്പ്) അപേക്ഷിക്കാം. അപേക്ഷ …

തീരമൈത്രി പദ്ധതി: വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Published on :

തീരമൈത്രി പദ്ധതിയില്‍ അപേക്ഷിക്കാം സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി …

പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച

Published on :

തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ഉള്‍നാടന്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 100% സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 8 ലക്ഷം രൂപയാണ്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കി.അപേക്ഷകള്‍ കമലേശ്വരത്തുള്ള ഫിഷറിസ് ഡെപ്യൂട്ടി …

റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു

Published on :

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ആഗസ്റ്റ് 05 മുതല്‍ 09 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446976726 എന്ന ഫോണ്‍ …