Friday, 18th October 2024

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ് : കാസര്‍ഗോഡ്

Published on :

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ് സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകരുടെ സിറ്റിംഗ് കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഇന്ന് (ജൂലൈ 5) നടത്തും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകണം.…

ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Published on :

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതികളായ പെന്‍ കള്‍ച്ചര്‍ എമ്പാങ്ക്‌മെന്‍്‌റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇന്‍്‌റന്‍സീവ്, വരാല്‍ സെമി ഇന്റന്‍സീവ്, പാക്കു സെമിഇന്റന്‍സീവ്, അനാബസ് /തദ്ദേശീയ കാറ്റ് ഫിഷ് സെമിഇന്റ്‌റന്‍സീവ്, കാര്‍പ്പ്മത്സ്യകൃഷി, പടുതകുളങ്ങളിലെ വരാല്‍ മത്സ്യകൃഷി, പടുതകുളങ്ങളിലെ വാള മത്സ്യകൃഷി, പടുതകുളങ്ങളിലെ അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, …

വരുമാനം ചക്കയിലൂടെ : ഏകദിന പരിശീലനം

Published on :

വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്‌കീം ഈ മാസം 6 ന് (06-07-2024) ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ്- 500 രൂപ. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശീലന സമയം. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8891540778 എന്ന …

മഴക്കാല പച്ചക്കറി കൃഷി : പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഈ മാസം 19 ന് (ജൂലൈ 19) സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ജൂലൈ 15ന് മുമ്പായി 0487 2370773 എന്ന ഫോണ്‍ ബന്ധപ്പെടുക.…

കരിഞ്ചാഴിയുടെ ശല്യം നിയന്ത്രിക്കാം

Published on :

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. ആയതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. തണ്ടുതുരപ്പന്റെയും എലിവെട്ടിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ കരിഞ്ചാഴി ആക്രമണം സംശയിക്കാം, നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്നു നീരുറ്റി …

പശു ഡയറി യൂണിറ്റ് : പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

Published on :

ആലപ്പുഴ ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ്‌റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറി യൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.…

കാര്‍ഷിക പ്രദര്‍ശന വിപണന മേള

Published on :

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടെയും സമാപന സമ്മേളനത്തോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശന വിപണന മേള തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നടക്കുന്നു. . ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടെയും സമാപന സമ്മേളനം ഇന്ന് (ജൂലൈ 4) വൈകുന്നേരം 5 മണിക്ക് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് …

100 കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം

Published on :

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രിയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 1 കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും 3 കൂണ്‍ സംസ്‌കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉല്‍പ്പാദന യൂണിറ്റുകളും ചേര്‍ന്നതാണ് ഒരു …

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്‌കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി. വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍, രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 5.00 മണിവരെ 9495000915 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.…

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു

Published on :

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ മുപ്പത് വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ …