Thursday, 12th December 2024

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും: അപേക്ഷ ക്ഷണിക്കുന്നു

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മലയാള ഭാഷയില്‍ ഉള്ള ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. …

കപ്പുതൈകള്‍ വിതരണത്തിന്

Published on :

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും മേല്‍ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും ക്രൗണ്‍ ബഡ്ഡിങിന് …

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്

Published on :

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു നല്‍കുന്നതാണ്.…

നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം.

Published on :

മൃഗസംരക്ഷണ മേഖലയിലെ പരിശീലനാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം. ഈ അപ്രന്റീസ് പരിശീലനത്തിലൂടെ പരിശീലനാര്‍ത്ഥികളില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നൈപുണ്യം വികസിക്കുകയും, ആ മേഖലയില്‍ അവരുടെ പ്രവര്‍ത്തനം മികവുറ്റതാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തും വിദേശത്തും, ഉപരിപഠനത്തിനും, ഉദ്യോഗത്തിനും ഇവരെ പ്രാപ്തരാക്കുവാന്‍ സഹായിക്കും. …

റബ്ബര്‍ബോര്‍ഡ് : മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഏപ്രില്‍ 03-ന് ആരംഭിക്കും. റബ്ബറുത്പന്നനിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്‌സ് ടെക്‌നോളജി …