Thursday, 12th December 2024

ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ തുടങ്ങി

Published on :

കേരളകാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് വച്ച് ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2024 ജനുവരി 4 മുതല്‍ നടന്നു വരുന്നു. ജനുവരി 14 വരെയുളള തീയതികളില്‍ 9 മണി മുതല്‍ 5 മണി വരെ ഫാം കാര്‍ണിവല്‍ ഉണ്ടായിരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് കൃഷിയിടപ്രദര്‍ശനം, മാതൃക കൃഷിതോട്ടങ്ങള്‍, സാങ്കേതികവിദ്യ പ്രദര്‍ശനം, പുഷ്പ-ഫല …

കര്‍ഷകര്‍ക്ക് താങ്ങായി ട്രൈക്കോലൈം

Published on :

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്‍) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ, കുമ്മായവും ട്രൈക്കോഡെര്‍മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’എന്ന പേരില്‍ പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മണ്ണിലെ അമ്ലതയെ നിയന്ത്രിക്കുകയും രോഗാണുക്കളില്‍ നിന്നും വിളകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മണ്ണിന്റെ ഘടനമെച്ചപ്പെടുത്തുന്നതിനും വിളകള്‍ക്കാവശ്യമായ പോഷകലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് ഒരുപോലെ സഹായിക്കും.…

പുതിയ സംരംഭം തുടങ്ങാന്‍ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്

Published on :

പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി എട്ടു മുതല്‍ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്സ് നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, …

താറാവ് വളര്‍ത്തല്‍ : സൗജന്യ പരിശീലനം

Published on :

മൃഗസംരക്ഷണ വകുപ്പ്-തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി മാസം 10 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്പര്യമുള്ളവര്‍ 9188522711, 0469-2965535 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

മണ്ണാരോഗ്യ കാര്‍ഡ് നല്‍കുന്നു

Published on :

സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിനു കീഴില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര, ഇന്ദിര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേഖല മണ്ണ് പരിശോധന ലബോറട്ടറിയില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് അനുയോജ്യമായ വളപ്രയോഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മണ്ണാരോഗ്യ കാര്‍ഡ് നല്‍കി വരുന്നു. മണ്ണ് പരിശോധനയ്ക്ക് നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതാണ്.. താല്‍പര്യമുള്ള കര്‍ഷകര്‍ തണലത്ത് ഉണക്കിയ കുറഞ്ഞത് അരക്കിലോ …

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

Published on :

ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 മുതല്‍ 22 വരെയുള്ള 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ …