Thursday, 12th December 2024

ഭൂമി തരംമാറ്റം അപേക്ഷകള്‍ തീര്‍പ്പാക്കും: റവന്യൂ മന്ത്രി കെ. രാജന്‍

Published on :

സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയില്‍ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോര്‍ട്ട്‌കൊച്ചിയില്‍ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആര്‍.ഡി.ഒ. ഓഫിസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ അദാലത്തുകളിലും റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് …

കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്റര്‍ ഫോര്‍ ഇ-ലേണിംഗില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍) നെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി https://kau.in/announcement/25384 സന്ദര്‍ശിക്കുക.…

നഴ്‌സറി പരിപാലനവും പ്രജനന രീതികളും : പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കരയില്‍ ‘നഴ്‌സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പ്രവര്‍ത്തി പരിചയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 2500 രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10 പേര്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് …

ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം

Published on :

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. ജനുവരി 11 മുതല്‍ 23 വരെയാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ജനുവരി 8 ന് വൈകുന്നേരം 3 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. 135 രൂപയാണ് …

ശാസ്ത്രീയമായ പശു പരിപാലനം: പരിശീലനം

Published on :

തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 8 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ ജനുവരി 6-ാം തീയതിയ്ക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 …