Thursday, 21st November 2024

ഫാം കാര്‍ണിവല്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് വച്ച് 2024 ജനുവരി 4 മുതല്‍ 14 വരെ തീയതികളില്‍ 9 മണി മുതല്‍ 5 മണി വരെ ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കൃഷിയിട പ്രദര്‍ശനം, മാതൃക തോട്ടങ്ങള്‍, സാങ്കേതികവിദ്യ പ്രദര്‍ശനം, പുഷ്പ-ഫല പ്രദര്‍ശനം, പൈതൃക വിത്ത് …

കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പനക്ക്

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 175 രൂപ നിരക്കില്‍ വില്‍പനക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400483754 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 …

ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ് : സര്‍ടിഫിക്കറ്റ് കോഴ്‌സ്

Published on :

കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്‌സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം ‘ ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്’ എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. രാജിസ്ട്രഷന്‍ ഫീസ് 100 രുപ, കോഴ്‌സ് ഫീസ് 35000 രൂപ. വിശദ വിവരങ്ങള്‍ക്ക് 8547837256, 0487-2438567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.…

പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

Published on :

ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കാരിക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഇന്ന് (19.12.2023) കാരിക്കോട് ക്ഷീരോല്പാദക സഹകരണസംഘം ആപ്‌കോസ് ഹാളില്‍ വച്ച് നടത്തപ്പെടുകയാണ്. ശുദ്ധമായ പാല്‍ ഉല്പാദനം കര്‍ഷകര്‍ അറിയേണ്ടത്, ശാസ്ത്രീയ പശുപരിപാലനം, ക്ഷീരഗ്രാമം പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും എന്നീ …

റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

 …