സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ‘ഞങ്ങളും കൃഷിയിലേക്ക്’
പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. …
തീറ്റപ്പുല്‍ കൃഷി : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ ഈ മാസം 23 ന് രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…
കാര്‍ഷിക നിര്‍ദ്ദേശം
Published on :നെല്‍പ്പാടങ്ങളിലെ ഞാറ്റടിയില്‍ ചിലന്തി മണ്ഡരി വ്യാപനം കണ്ടെത്തി. ഇലയുടെ അടിഭാഗത്തിരുന്ന് കൂട്ടത്തോടെ നീരൂറ്റി കുടിക്കുകയാണ് ഇവയുടെ ആക്രമണരീതി. മണ്ഡരികള്‍ കൂട്ടത്തോടെ ഇലകളില്‍ പെരുകുമ്പോള്‍ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും ഇലകള്‍ നരച്ചു മഞ്ഞളിക്കുകയും തുടര്‍ന്നു കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. നെല്ലിലെ നൈട്രജന്‍ അഭാവം, മറ്റു രോഗലക്ഷണങ്ങള്‍ എന്നിവയുമായി മണ്ഡരി ബാധയുടെ ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. മണ്ഡരി ബാധയുടെ ആരംഭഘട്ടത്തില്‍ ഇവയെ …