Thursday, 21st November 2024

കൃഷി ദര്‍ശന്‍ പരിപാടി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

Published on :

കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഉടനടി പരിഹാരം കാണാനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടി കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ (22.11.2022 -ന്) ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉത്പാദനവും മൂല്യ വര്‍ധനവും അടിസ്ഥാനമായുള്ള കാര്‍ഷിക പ്രദര്‍ശനമാണ് …

സാങ്കേതിക വിദ്യാ വാരാഘോഷവും കാര്‍ഷികമേളയും – കൃഷിദര്‍പ്പന്‍ 2022

Published on :

കൃഷി വിജ്ഞാനകേന്ദ്രം സി പി സി ആര്‍ ഐ കാസര്‍ഗോഡ് നാളെ മുതല്‍ ഈ മാസം 30 വരെ (നവംബര്‍ 25 മുതല്‍ 30 വരെ) നീണ്ടുനില്‍ക്കുന്ന സാങ്കേതിക വിദ്യാ വാരാഘോഷവും കാര്‍ഷികമേളയും (കൃഷിദര്‍പ്പന്‍ 2022) നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ച് നൂതന കാര്‍ഷിക രീതികളും കാര്‍ഷിക അനുബന്ധ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച സെമിനാറുകളും കര്‍ഷകശാസ്ത്രജ്ഞ സംവാദങ്ങളും …

ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, ഉപന്യാസം മത്സരം

Published on :

ആലപ്പുഴ ജില്ലയിലെ മണ്ണു പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡിസംബര്‍ 5 ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു. പെയിന്റിംഗ് മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലുളള കുട്ടികള്‍ക്കും ഉപന്യാസ മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുളള കുട്ടികള്‍ക്കും മത്സരിക്കാവുന്നതാണ്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്ലാവ് ഉണങ്ങുന്ന പ്രശ്‌നം വളരെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളാണ്.
രോഗലക്ഷണം
ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും ചെടി മുഴുവനായും വാടി ഉണങ്ങുകയും ചെയ്യുന്നു എന്നതാണ്. സാധാരണയായി വലിയ മരങ്ങളാണ് മുഴുവനായും ഉണങ്ങിപോകുന്നത്.
പ്രതിരോധ മാര്‍ഗങ്ങള്‍
മണ്ണിന്റെ ആരോഗ്യ പരിപാലനമാണ് ഇതില്‍ …

2021 ലെ മികച്ച കർഷകർക്കുള്ള  അവാർഡുകൾ പ്രാഖ്യപിച്ചു

Published on :

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2021 ലെ മികച്ച കർഷകർക്കുള്ള  അവാർഡുകൾ പ്രാഖ്യപിച്ചു. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് പ്രഖ്യാപിച്ചത്. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കർഷകർക്കാണ് പുരസ്ക്കാരങ്ങൾ നൽകി വരുന്നത്.

  1. മികച്ച ക്ഷീരകര്‍ഷകന്‍

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും

ശ്രീ. ഷൈന്‍ കെ വി,