സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ചേർന്ന യോഗത്തിലാണ് തെരുവുനായ നിയന്ത്രണത്തിനായി അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായത്.
നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പുുകൾക്കാവശ്യമായ വാക്സിൻ സംഭരണം, വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ,മോണിറ്ററിംഗ് സമിതി രൂപീകരിക്കൽ ,ഡോഗ് …
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര കാര്‍ഷിക കോളേജിലെ പുഷ്പകൃഷി വിഭാഗത്തില്‍ ഒക്‌ടോബര്‍ ഒന്ന് ശനിയാഴ്ച ഓര്‍ക്കിഡ് എക്‌സ്‌പോയും ഓര്‍ക്കിഡ് കൃഷിയെ സംബന്ധിച്ച് പരിശീലനവും സംഘടിപ്പിക്കുന്നു. അന്നേ ദിവസം വിവിധതരം ഓര്‍ക്കിഡുകളുടെ പ്രദര്‍ശനവും, ഓര്‍ക്കിഡിന്റെ പ്രജനന രീതികള്‍, കൃഷി പരിപാലനം എന്നിവയെ സംബന്ധിച്ച് ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.…
തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയായി തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി …
സംസ്ഥാന ഫലമായ ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണവും എന്ന നിലയില്‍ ഇക്കാലത്ത് ഏറിക്കൊണ്ടിരിക്കുകയാണ്. വിവിധ ഇനം നാടന്‍ ചക്ക ഇനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല, കര്‍ഷകപങ്കാളിത്തത്തോടെ വിദ്യാര്‍ത്ഥി ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കാലം തെറ്റി (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയോ) അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരങ്ങള്‍ തൃശൂര്‍ ജില്ലയിലെ …
തൃശ്ശൂര്‍ ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫ്‌ളോറികള്‍ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്ങും സംയുക്തമായി ഒക്ടോബര്‍ ഒന്നാം തീയതി ‘ഓര്‍ക്കിഡ് കൃഷിരീതി’ യെ കുറിച്ച് ഒരു ഏകദിന ട്രെയിനിങ് പരിപാടി സംഘടിപ്പിക്കുന്നു. വെള്ളാനിക്കരയിലെ ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ് ഡിപ്പാര്‍ട്‌മെന്റില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് …
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷ ബാധാ കേസുകളും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ തെരുവുനായ നിയന്ത്രണവും പേവിഷ രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടപ്പിലാക്കി വരികയാണ് .തെരുവുനായ്ക്കളിലെ പേവിഷബാധാ നിയന്ത്രണത്തിന് വേണ്ടി സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന
തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി സംസ്ഥാനത്ത് 37 എബിസി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എബിസി സെന്റർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 170 ഹോട്ട്സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. Hot spot കൾക്ക് മുൻതൂക്കം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്സ്പോട്ടിൽ നടത്തുന്നതിന് മുൻതൂക്കം നൽകണം. ആനിമൽ ഫീഡേഴ്സിനെ പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യണം.നിലവിൽ …
മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലകളിലെ സ്റ്റാറ്റ്യൂട്ടറി ബോഡി ആയ SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആയതിന്റെ മാനേജ്മെന്റ് കമ്മിറ്റിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാന്‍ ആയും, ജില്ലാ കളക്ടറെ കോ-ചെയര്‍മാന്‍ ആയും ഉള്‍പ്പെടുത്തിക്കൊണ്ട് SPCA കള്‍ പുന:സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും പ്രസ്തുത കമ്മറ്റിയുടെ അടിയന്തിര യോഗം ചേരുവാനും …