Thursday, 21st November 2024

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം: ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് ജൂണ്‍ 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ …

കന്നുകാലികളിലെ രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും: ഓണ്‍ലൈന്‍ പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് നാളെ (ജൂണ്‍ 22) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഇന്ന് വൈകുന്നേരം 5 മണി വരെ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 8075028868 എന്ന വാട്ട്‌സാപ്പ് …

സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും: പരിശീലന പരിപാടി

Published on :

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ …

മണ്ണിന്റെ ആരോഗ്യ പരിപാലനം, സന്തുലിത വളപ്രയോഗം: പാഠശാല

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവു’മായി ബന്ധപ്പെട്ട് ഇന്ന് (21.06.2022) രാവിലെ 10 മണിക്ക് ‘മണ്ണിന്റെ ആരോഗ്യ പരിപാലനം, സന്തുലിത വളപ്രയോഗം’ എന്ന വിഷയത്തില്‍ കൃഷി പാഠശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 …

കൃഷിഗാഥ

Published on :

വിഷരഹിത കൃഷിയിലൂടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് നാടിന്റെ വികസനോന്മുഖമായ വളര്‍ച്ചക്ക് കാര്‍ഷിക, സാംസ്‌കാരിക കൂട്ടായ്മകളുടെ ഭാഗമാകുകയും, കലയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ വ്യവസ്ഥയോടു ചേര്‍ന്ന് നില്‍ക്കുമ്പോഴും കര്‍ഷകക്കൂട്ടായ്മകളും, ജൈവകലകളും, നാട്ടു കലാകാരന്‍മാരും യുവജന കൂട്ടായ്മകളും, പുരോഗമന പ്രസ്ഥാനങ്ങളും കുട്ടികളും സ്ത്രീ കൂട്ടായ്മകളും എല്ലാവരും ചേര്‍ന്ന് കാര്‍ഷിക സംസ്‌കൃതിയുടെ വിത്ത് വിതയ്ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ നിന്നും …

ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അത്യുല്‍പാദനശേഷിയുള്ള 45 ദിവസം പ്രായമുള്ള ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് ലഭ്യമാണ്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ 9400483754 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…