ഐ.സി.എ.ആറിന്റെ കീഴിലുളള ദേശീയവിജ്ഞാന വ്യാപന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്യാകുമാരി ആസ്ഥാനമായ മാനേജിന്റെ (MANAGE) നോഡല്‍ ഏജന്‍സിയായ സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 45 ദിവസത്തെ AC&ABC കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. +2, വി.എച്ച്.എസ്.സിയാണ് അടിസ്ഥാന യോഗ്യത. സയന്‍സ് ഗ്രൂപ്പുകാര്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ഡിഗ്രി, ഡിപ്ലോമയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷാ തീയതി ഒന്നാം ബാച്ച് ഫെബ്രുവരി 22, രണ്ടാം …
ബി.വി 380, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 56 ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ബി.വി 380, ഗ്രാമശ്രീ എന്നീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 160 രൂപ നിരക്കില്‍ വില്പനയ്ക്ക് ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…
കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 31ന്
Published on :കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 31ന് രാവിലെ 10.30-ന് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടുന്ന യോഗത്തില്‍ വച്ച് ഓണ്‍ലൈനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത …