Thursday, 12th December 2024

മുട്ടക്കോഴി വളര്‍ത്തല്‍ : ക്ലാസ്‌റൂം പരിശീലനം

Published on :

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 27,28 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 04829-234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

ക്ഷീരസഹകരണ സംഘം ജീവനക്കാരുടെ അവധി ചട്ടങ്ങള്‍ : ഓണ്‍ലൈന്‍ പരിശീലനം

Published on :

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24ന് ക്ഷീരസഹകരണ സംഘം ജീവനക്കാരുടെ അവധി ചട്ടങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2302223, 9447824520 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.…

കര്‍ഷകമിത്ര മെഡിക്കല്‍ സ്റ്റോര്‍ പൂക്കോട് പ്രവര്‍ത്തനമാരംഭിച്ചു

Published on :

കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയ്ക്കു കീഴില്‍ പൂക്കോട് പ്രവര്‍ത്തിച്ചുവരുന്ന മൃഗചികിത്സാ പഠന സമുച്ചയത്തില്‍ കര്‍ഷകമിത്ര മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. മൃഗചികിത്സക്കാവശ്യമായ എല്ലാവിധ മരുന്നുകളും, അനുബന്ധ വസ്തുക്കളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. ആശുപത്രി പ്രവര്‍ത്തന സമയങ്ങളില്‍ മെഡിക്കല്‍ സ്റ്റോര്‍ സേവനം ലഭ്യമായിരിക്കും.…

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷി: ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2022 ജനുവരി 31-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് പരിശീലനം. പരിശീലന മാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ,training@rubberboard.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.…

ക്ഷീര സംഘങ്ങളിലെ ഭരണവും സഹകരണ നിയമങ്ങളും : ഗൂഗിള്‍മീറ്റ് ഓണ്‍ലൈന്‍ പരിശീലനം

Published on :

ഓച്ചിറ ക്ഷിരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 25 ന് (25.01.2022) രാവിലെ 11 മണി മുതല്‍ ക്ഷീര സംഘം പ്രസിഡന്റുമാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കുമായി “ക്ഷീര സംഘങ്ങളിലെ ഭരണവും സഹകരണ നിയമങ്ങളും” എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടത്തുന്നതാണ്. ഓണ്‍ …

ബി.വി. 380, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 56 ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ബി.വി. 380, ഗ്രാമശ്രീ എന്നീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…