കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ 01.03.2019 നും 10.06.2019 നും ഇടയില്‍ കര്‍ഷകരില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.…
മണ്ണുമാന്ത്രിയന്ത്രം : ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
Published on :മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റിലെ പുല്‍കൃഷി വികസനത്തിനായി നിലം ഒരുക്കി നല്‍കുന്നതിന് മണ്ണുമാന്തിയന്ത്രത്തിന്റെ സേവനം ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. മുദ്രവച്ച ടെണ്ടറുകള്‍ ഈ മാസം 27-ന് (ജനുവരി 27-ന്) 11 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടര്‍, ജഴ്‌സി ഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, ചെറ്റച്ചല്‍ എന്ന വിലാസത്തില്‍ …
തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്
Published on :തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിലെ കൃഷിഭവനില്‍ സബ്ല്യൂ.സി.റ്റി തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ക്ക് കൃഷിഭവനില്‍ നിന്നും തെങ്ങിന്‍ തൈകള്‍ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.…
ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം : പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തില്‍ ഫെബ്രുവരി 01, 02 തീയതികളില്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 …
നല്ല പാല്‍ നല്ല വില : ഗൂഗിള്‍മീറ്റ് ഓണ്‍ലൈന്‍ പരിശീലനം
Published on :കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 21ന്) രാവിലെ 11 മണി മുതല്‍ നല്ല പാല്‍ നല്ല വില എന്ന വിഷയത്തിലും ഈ മാസം 24-ന് (ജനുവരി 24) ക്ഷീരസഹകരണ സംഘം ജീവനക്കാരുടെ അവധി ചട്ടങ്ങള്‍ എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe …
പാടശേഖരങ്ങളിലെ മൂഞ്ഞയുടെ ശല്യം
Published on :വിതച്ച് 35 ദിവസം മുതല്‍ 85 ദിവസം വരെ പ്രായമായ കായല്‍ നിലങ്ങളിലും, തകഴി, അമ്പലപ്പുഴ തെക്ക്, ആലപ്പുഴ, മണ്ണഞ്ചേരി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലും, മൂഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. കൂടാതെ 15 ദിവസം മുതല്‍ തന്നെ ചില പാടശേഖരങ്ങളില്‍ മൂഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടു കൂടിയിരിക്കണം. …